അഹമ്മദാബാദ്: ഐസിസി 2026 ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ അരങ്ങേറിയേക്കുമെന്നു സൂചന.
ഇന്ത്യയും ശ്രീലങ്കയും സംയുക്തമായാണ് അടുത്ത വര്‍ഷത്തെ ട്വന്റി-20 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. പാക്കിസ്ഥാന് ഫൈനലില്‍ എത്തിയാല്‍ മത്സരം കൊളംബോയില്‍ അരങ്ങേറും. ഇന്ത്യ ആതിഥേയത്വം വഹിച്ച 2023 ഐസിസി ഏകദിന ലോകകപ്പ് ഫൈനല്‍ അരങ്ങേറിയതും ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയമായ അഹമ്മദാബാദിലായിരുന്നു.
അഞ്ച് വേദികള്‍
2026 ലോകകപ്പിനായി ഇന്ത്യയിലെ അഞ്ച് വേദികള്‍ ഇന്നലെ ഐസിസി (ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍) തെരഞ്ഞെടുത്തു. അഹമ്മദാബാദ്, കോല്‍ക്കത്ത, ചെന്നൈ, മുംബൈ, ഡല്‍ഹി എന്നിവയാണവ. ശ്രീലങ്കയില്‍ രണ്ടു വേദികളാണുള്ളത്. ശ്രീലങ്ക സെമിയില്‍ പ്രവേശിച്ചാല്‍, മത്സരം കൊളംബോയില്‍ നടത്തും.